Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് : പരിസ്ഥിതി ദിനം ആചരിച്ചു

06 Jun 2025 08:54 IST

UNNICHEKKU .M

Share News :

 

മുക്കം:കാലാവസ്ഥ വ്യതിയാനവും മറ്റും മൂലം ഭൂമിയുടെ പച്ചപ്പ് തന്നെ ഇല്ലാതാവുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തി ഒരു പരിസ്ഥിതി ദിനം കൂടി കടന്ന് പോയി. മലയോര മേഖലയിലെങ്ങും വൈവിധ്യമാർന്ന പരിപാടികളോടെയാണ് പരിസ്ഥിതി ദിനാചരണം നടന്നത്. വിദ്യാലയങ്ങൾ, പരിസ്ഥിതി സംഘടനകൾ, ക്ലബുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം ദിനാചരണത്തിൻ്റെ ഭാഗമായി. 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയും പന്നിക്കോട് എ യു പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. 

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന ജില്ല കോ- ഓർഡിനേറ്റർ

കെ.പി.യു അലി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ മറിയം കുട്ടി ഹസ്സൻ, യു.പി മമ്മദ്, ജൈവവൈവിധ്യ പരിപാലന സമിതി അംഗം സി. ഫസൽ ബാബു, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, പ്രധാനാധ്യാപിക സജ്നി, പി.ടി.എ പ്രസിഡൻ്റ് ബഷീർ പാലാട്ട്, പി.കെ ഹഖീം കളൻതോട് തുടങ്ങിയവർ സംസാരിച്ചു.


പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ഹരിത കേരള മിഷനുമായി ചേർന്ന് 

ശ്രീകൃഷ്ണപ്പുരം പച്ചതുരുത്തിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ വികസന സ്റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിക്കുകയും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ പരിപാലിച്ചു വരുന്നു പച്ചതുരുത്തിൽ നിലവിൽ നിരവധിസസ്യങ്ങൾ വളരുന്നുണ്ട്. 14 ഇനത്തിൽ പെട്ട 65 ഓളം ഔഷധ സസ്യങ്ങളാണ് പുതുതായി നട്ടത്.ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ 

ബാബു പൊലുകുന്നത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ

ദീപേഷ് , ഓവർസിയർ മുഹമ്മദ്‌ ഹർഷാദ്, തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.വിവിധ വാർഡുകളിൽ തൈ നടുകയും മറ്റു പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്നു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു തൈകൾ നട്ടു കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.

വാർഡ് മെമ്പർ ടി.കെ അബൂബക്കർ പ്രധാനാധ്യാപിക എം.കെ

ഷക്കീല ,ബാബു പൊലുകുന്ന്,

മറിയം കുട്ടി ഹസ്സൻ, കെ.ജി സീനത്ത്, യു.പിമമ്മദ്, കാർഷിക വികസന സമിതി അംഗങ്ങളായ കൊലവൻകുട്ടി, അബൂബക്കർ വി കെ, ഗുലാം ഹുസൈൻ, കൃഷിഭവൻ ഉദ്യോഗസ്ഥരായ നിഷ, ബീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലോക പരിസ്ഥി ദിനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രീൻ വാക് സംഘടിപ്പിച്ചു.പച്ചമരങ്ങൾക്കൊപ്പം പച്ച മനസ്സുകൾ” എന്ന സന്ദേശവുമായാണ് വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവൽക്കരണ റാലി നടത്തിയത്. ഭാവി തലമുറയെ പരിസ്ഥിതി സൗഹൃദ ജീവിതശൈലി ശീലമാക്കാൻ പ്രാപ്തരാക്കുക വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തുക. പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കുക എന്നീ ലക്ഷങ്ങളുടെയായിരുന്നു പരിപാടി. 

 സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഗ്രീൻ വാകിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള പ്ലക്കാടുകൾ പ്രദർശിപ്പിച്ചു.

ഗ്രീൻ വാക്ക്

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു.പിടിഎ പ്രസിഡണ്ട് ഫസൽ ബാബു അധ്യക്ഷത വഹിച്ചു , പി ടി എ വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, പ്രിൻസിപ്പൽ എം എസ് ബിജു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലിം, ഇർഷാദ് ഖാൻ,ഫഹദ് ചെറുവാടി.സി പി സഹിർ ,ലുക്മാൻ കെ, ഉബൈദുള്ള ഷഹർബാൻ കോട്ട ജംഷിത പി സി വളണ്ടിയർമാരായ  മിൻഹാൽ  തമന്ന തുടങ്ങിയവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Follow us on :

More in Related News