Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകലവ്യ കലാകായികസമിതിയുടെ അമ്പ് നിലാവ്

17 Jan 2026 18:21 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ഏകലവ്യ കലാകായികസമിതിയുടെ അമ്പ് നിലാവ്

കൊടകര: ഗാന്ധിനഗര്‍ ഏകലവ്യ കലാകായിക സമിതിയുടെ നേതൃത്വത്തില്‍ കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച അമ്പ് നിലാവ് സംഘടിപ്പിക്കും. വൈകുന്നേരം ഏഴിന് ക്ലബ് പരിസരത്ത് നടക്കുന്ന പരിപാടി സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘടനം ചെയ്യും. പഞ്ചായത്തംഗം മിനി ദാസന്‍ അധ്യക്ഷത വഹി്ക്കും. കൊടകര പഞ്ചായത്ത് പ്രസിഡന്റും ക്ലബ് രക്ഷാധികാരിയുമായ ജോയ് നെല്ലിശേരിയെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് മെഗ ഡാന്‍സ് ഫെസ്റ്റ് അരങ്ങേറും

Follow us on :

More in Related News