Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2025 09:17 IST
Share News :
യൂത്ത് ലീഗ് പ്രതിഷേധസദസ്സ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ ന്യൂനപക്ഷങ്ങളെ പേടിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിൽ ന്യൂനപക്ഷവേട്ട നടക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിനിഷേധം അവസാനിക്കുംവരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും ജാമ്യം അനുവദിച്ചുവെങ്കിലും സമരമവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം കൊടുക്കുന്നതിനെതിരേ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു എന്നത് സർക്കാർ ഇനിയും കണ്ണുതുറന്നിട്ടില്ല എന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കങ്ങൾക്കെതിരേ ജനാധിപത്യ വാദികൾ ഒരുമിച്ചുനിൽക്കണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. കന്യാസ്ത്രീമാരെ ജയിലിലടച്ചതിലൂടെ ശരിക്കും തുറങ്കിലടയ്‌ക്കപ്പെട്ടത് രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയുമാണെന്നും അദ്ദേഹം പറഞ്ഞു.
സന്ന്യസ്തവേഷം ധരിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുംസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, ഷിബു മീരാൻ, നിസാർ മുഹമ്മദ് സുൽഫി, അഹമ്മദ് ഷാ തുടങ്ങിയവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.