Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആണിക്കുളങ്ങര മകംതൊഴല്‍ മഹോല്‍സവത്തിന് കൊടിയേറി

25 Feb 2026 18:28 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ആളൂര്‍: വെള്ളാഞ്ചിറ ആണിക്കുളങ്ങര ശ്രീ ദുര്‍ഗക്ഷേത്രത്തില്‍ മകം തൊഴല്‍ മഹോല്‍സവത്തിന് കൊടിയേറി. കൊടിയേറ്റ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഡോ. കാരുമത്ര വിജയന്‍, മേല്‍ശാന്തി രാജേഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.കൊടിയേറ്റത്തെ തുടര്‍ന്ന് മെഗാതിരുവാതിര അരങ്ങേറി. 

വ്യാഴാഴ്ച രാത്രി ഏഴു മുതല്‍ യുവജനസംഘം ആണികുളങ്ങരയുടെ വിവിധ കലാപരിപാടികള്‍ ,27 ന് രാത്രി എട്ടിന് നാഗകളത്തോടുകൂടിയ സര്‍പ്പപൂജ, 

28 ന് രാത്രി 10 ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള താലം വരവ്,മാര്‍ച്ച് ഒന്നിന് രാത്രി 8 ന് ് പള്ളിവേട്ട 

രണ്ടിന് രാവിലെ കാരൂര്‍ചിറയില്‍ ആറാട്ട്, ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മകം തൊഴല്‍, 3.30 ന് കാഴ്ച ശീവേലി ,കൊടകര ഉണ്ണിയുടെ നേതൃത്വത്തില്‍ മേളം, 

രാത്രി എട്ടിന് തായമ്പക,8.30 ന് നാടന്‍പാട്ട്, 11 ന് വിളക്ക്, 12 ന് ഗുരുതി എന്നിവയാണ് പരിപാടികള്‍ .


Follow us on :

More in Related News