Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2026 19:41 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 19 വരെ അപേക്ഷിക്കാം. ഫീസ് മാർച്ച് 21 വരെ സ്വീകരിക്കും. പൊതുവിഭാഗം -91, പട്ടികജാതി വിഭാഗം - 20, പട്ടികവർഗ്ഗ വിഭാഗം- മൂന്ന് എന്നിങ്ങനെയാണ് അനുവദിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം. ഓൺലൈൻ അപേക്ഷ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. പ്ലസ് ടു യോഗ്യതയുള്ള 18-50 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. https://lbsedp.lbscentre.in/akshaya26 എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കുക. അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് lbscentre@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 0471-2560311,312,9400923669 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം. വെബ്‌സൈറ്റ്: https://akshaya.kerala.gov.in
Follow us on :
Tags:
More in Related News
Please select your location.