Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 20:01 IST
Share News :
ചാത്തന്നൂർ:ചാത്തന്നൂർനിയോജകമണ്ഡലത്തിലുൾപ്പെട്ട കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ സുപ്രധാന റോഡായ പുലിക്കുഴി ജംഗ്ഷൻ -വേളമാനൂർ റോഡ് ഗതാഗതയോഗ്യമാക്കാൻ 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജി.എസ്.ജയലാൽ എം.എൽ.എ അറിയിച്ചു. 2024-25 വർഷത്തെ ബഡ്ജറ്റിൽ ചാത്തന്നൂർ മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്ന പദ്ധതിക്കായി വകയിരുത്തിയ തുകയിൽ നിന്നുമാണ് പ്രസ്തുത റോഡ് പുനരുദ്ധരിക്കാൻ 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
വേളമാനൂർ, പുലിക്കുഴി, ഇളംകുളം പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കല്ലുവാതുക്കലും പാരിപ്പള്ളിയിലും എത്തിച്ചേരുന്നതിനുള്ള പ്രധാന പാതയാണിത് . പ്രസ്തുത റോഡ് നിലവിൽ പുനരുദ്ധാരണം അനിവാര്യമായ സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ ചാത്തന്നൂർ മണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് പ്രാധാന്യം നൽകി എം.എൽ.എ പുലിക്കുഴി ജംഗ്ഷൻ - വേളമാനൂർ റോഡ് കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി നേടുകയായിരുന്നു.എൽ.എസ്.ജി.ഡികൊ ല്ലം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് പ്രവൃത്തിയുടെ നിർവ്വഹണച്ചുമതല. സാങ്കേതികാനുമതി നേടി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ കൈക്കൊള്ളുമെന്ന് എം.എൽ.എ അറിയിച്ചു.
Follow us on :
More in Related News
Please select your location.