Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്ന് റോഡുകള്‍ക്കായി 6.1 കോടിയുടെ ഭരണാനുമതി ലഭിച്ചു

10 Feb 2026 22:05 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


മൂന്ന് റോഡുകള്‍ക്കായി 6.1 കോടിയുടെ ഭരണാനുമതി ലഭിച്ചു


ചാലക്കുടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ ബി സി നിലവാരത്തില്‍  നിര്‍മ്മിക്കുന്നതിനായി 6.1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ അറിയിച്ചു. 

കോടശ്ശേരി പഞ്ചായത്തിലെ കുറ്റിക്കാട് റോഡ് മുതല്‍ കൂര്‍ക്കമറ്റം സൗത്ത് മാരാംകോട് അക്ക്വേഷ്യ റോഡ് വരെ ( 1 . 5  കോടി ), കോര്‍മല ആശ്രമം ചെമ്പന്‍കുന്ന് പുളിങ്കര മാരംകോട് പാല ഗ്രൗണ്ട് റോഡ് വരെ ( 2 .30 കോടി ), ചട്ടികുളം തലവരിപ്പാറ റോഡ് മുതല്‍ കുറ്റിക്കാട് റോഡ് വഴി പരിയാരം പഞ്ചായത്തിലെ ത്രിപ്പാപ്പിള്ളി റോഡ് വരെ ( 2 . 3 കോടി ) തുടങ്ങിയ റോഡുകളുടെ നിര്‍മ്മാണത്തിനാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.തദ്ദേശ സ്വയഭരണ വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തിനാണ് പ്രവര്‍ത്തികളുടെ നിര്‍വ്വഹണ ചുമതല. പ്രവര്‍ത്തികള്‍കളുടെ സാങ്കേതിക അനുമതിക്കായുള്ള തുടര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയതായും എം എല്‍ എ അറിയിച്ചു.


Follow us on :

More in Related News