Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 03:39 IST
Share News :
ദോഹ: ലോക കേരള സഭാംഗവും പ്രവാസി വിഷയങ്ങളിൽ ആധികാരിക പഠനങ്ങൾ നടത്തുകയും ക്ഷേമ പദ്ധതികൾക്കും പുരോഗതികൾക്കുമായി സർക്കാർ സംവിധാനങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം ലഭിച്ചു.
തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ക്യാമ്പസിൽ വച്ച് നടന്ന കേരള എക്കണോമിക്ക് കോൺഫറൻസിൽ ഏഴാം ധനകാര്യ കമ്മീഷൻ ചെയർമാനും ഫോറം പ്രസിഡണ്ടുമായ ഡോക്ടർ കെ എൻ ഹരിലാൽ അംഗത്വം നൽകി. ജനറൽ സെക്രട്ടറി സന്തോഷ് ടി വർഗ്ഗീസ്, ട്രഷറർ ഗോഡ് വിൻ SK മറ്റു അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്ത്വം നൽകിയത്.
കുടിയേറ്റം അടക്കമുള്ള കേരളത്തിൻ്റെ സാമ്പത്തിക വിഷയങ്ങളിൽ വിവിധ പഠനങ്ങൾ നടത്തുകയും സാമ്പത്തിക പുരോഗതിക്കായി സർക്കാറുമായി സഹകരിച്ച് വിവിധ കാര്യങ്ങളാണ് കേരള എക്കണോമിക് ഫോറം നടത്തുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോൺഫറൻസില്‍ വിവിധ പ്ലീനറി സെഷനുകളിലായി പ്രൊഫസർ എം .എ ഉമ്മൻ, മുൻ ധന കാര്യമന്ത്രി ടി.എം തോമസ് ഐസക്ക്, ദിവ്യ എസ് അയ്യർ ഐ.എ.എസ്,സിപി ജോൺ, മറ്റു സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഗഹനമായ പഠനങ്ങൾ അവതരിപ്പിച്ചു.
ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദഗ്ധർ 120ലധികം ഗവേഷണ പ്രബന്ധങ്ങളാണ് കേരള എക്കണോമിക്ക് ഫോറത്തിൽ അവതരിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.