Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പവർകട്ടിനെതിരെ ആം ആദ്മി പാർട്ടി ധർണ

20 Jul 2026 12:08 IST

Jithu Vijay

Share News :

തിരൂരങ്ങാടി : സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിലും പ്രഖ്യാപിക്കാത്ത പവർകട്ടിലും പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സാധാരണ ജനങ്ങൾക്കും വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും പ്രഖ്യാപിക്കാത്ത വൈദ്യുതി മുടക്കം കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത് നേതാക്കൾ പറഞ്ഞു. പവർകട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് റിഷാദ് പൂവത്തിക്കൽ, ഷമി ഹംസ തിരൂരങ്ങാടി, മൂസ ജാറത്തിങ്കൽ, സാദിഖ് തെയ്യാല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്. വൈദ്യുതി വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Follow us on :

More in Related News