Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 18:16 IST
Share News :
മലപ്പുറം : കായികപ്രേമികളുടെ സ്വന്തം മണ്ണായ മലപ്പുറത്ത് വൈവിധ്യങ്ങളെയും സമത്വ മനോഭാവത്തെയും ഉയർത്തിപ്പിടിച്ച് ഒരു വേറിട്ട ഇൻക്ലൂസിവ് ഫുട്ബോൾ മത്സരത്തിന് തുടക്കം കുറിച്ചു. ‘ആക്സസ് ഈസ് ദി ഗോൾ’ (Access is the Goal) എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ ഭരണകൂടവും ആക്സസ് മലപ്പുറം ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. മലപ്പുറം ലെജൻഡ് സോക്കർ ക്ലബ് ടർഫിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ (IAS) ഉദ്ഘാടനം ചെയ്തു.
ജില്ലാ വികസന കമ്മീഷണർ ദിലീപ് കെ. കൈനിക്കര ഐ.എ.എസ് ചടങ്ങിൽ ജേഴ്‌സി പ്രകാശനം നിർവ്വഹിച്ചു.
‘ആക്സസ് ഈസ് ദി ഗോൾ’ എന്നത് കേവലമൊരു മുദ്രാവാക്യമല്ല; മറിച്ച് പൂർണ്ണമായും ഭിന്നശേഷിസൗഹൃദമായ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നാളേക്ക് വേണ്ടിയുള്ള നമ്മുടെ കൂട്ടായ മുന്നേറ്റമാണ്. കായികരംഗത്താവട്ടെ, സമൂഹത്തിലാവട്ടെ, ആരും മാറ്റിനിർത്തപ്പെടരുതെന്ന ശക്തമായ സന്ദേശമാണ് ഇത്തരം സംരംഭങ്ങൾ നൽകുന്നതെന്ന് കളക്ടർ പറഞ്ഞു.
പരിപാടി വിജയകരമായി സംഘടിപ്പിച്ച ആക്സസ് മലപ്പുറം ചാരിറ്റബിൾ സൊസൈറ്റിക്കും, കിയാസ്ക്കോ ഇന്റർനാഷണൽ സി.ഇ.ഒ ഹസൈനാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, മോർണിംഗ് സ്റ്റാർ ക്ലബ് അംഗങ്ങൾ, ജില്ലാ സാമൂഹ്യനീതി ഓഫീസ് പ്രതിനിധികൾ, തൃശൂർ ദർശന ക്ലബ് ചെയർമാൻ ഫാദർ സോളമൻ, ഡി.ഡി.സി ഓഫീസ് പ്രതിനിധികൾ, ഓഫീസിലെ ഇന്റേണുകൾ ഉൾപ്പെടെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ജില്ലാ കളക്ടർ അഭിനന്ദനങ്ങൾ നേർന്നു.
Follow us on :
Tags:
More in Related News
Please select your location.