Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2026 17:32 IST
Share News :
മാതാപിതാക്കളും കുട്ടിയുമാണ് ദുരന്തത്തിന് ഇരയായത്
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു.
ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയാ ദാരുണ സംഭവമുണ്ടായത് .
നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മൃതദേങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Follow us on :
More in Related News
Please select your location.