Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൗമാരപ്രായക്കാര്‍ക്കായി ഏകദിന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

17 Jan 2026 19:51 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൗമാരപ്രായക്കാര്‍ക്കായി ഏകദിന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊടകര: ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കൗമാരക്കാരായ കുട്ടികള്‍ക്കായി ഏകദിന ബോധവല്‍ക്കരണ ക്ലാസ് 'നവജീവന്‍' സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് അശ്വതി വിബി ഉദ്്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ജെ. ബിനോയ് അധ്യക്ഷത വഹിച്ചു. കൊടകര സിഡിപിഒ ആശ മാത്യു, അഡീഷണല്‍ സിഡിപിഒ ജി.സുധര്‍മ്മിണി എന്നിവര്‍ പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രഹ്മണ്യന്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ. എസ് .ഫവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമൃതവല്ലി, ബിന്ദു ടീച്ചര്‍, വി.ടി. ഷിന്റ ,ഷാജു കാളിയേങ്കര, റെജി ജോര്‍ജ്ജ്, ജസ്റ്റിന്‍ പൊന്മനിശ്ശേരി, പി.എസ്.ദിനില്‍ , എന്നിവര്‍ സംസാരിച്ചു. കൊടകര ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലെ ഡോ. സ്വാതി സുനില്‍ കൗമാരവും ശാരീരികാരോഗ്യവും എന്ന വിഷയത്തിലും കണ്‍സള്‍ട്ടന്റ് സൈക്കൊളജിസ്റ്റായ ലത്തീഫ് പേനത്ത് കൗമാരവും മാനസികാരോഗ്യവും എന്ന വിഷയത്തിലും ക്ലാസെടുത്തു.


Follow us on :

More in Related News