Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

17 Jan 2026 13:56 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെയും വൈക്കം, തലയാഴം സാൻ സ്വിത ന്യൂറോ ഡിസോർഡർ ആൻഡ് ഡിസീസ് സെന്റർ എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാത്താനം ദേവസ്വം ഹാളിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ കെ. ബാബു മോൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റജി ആറാക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ്, വാർഡ് മെമ്പർ കെ.കെ ഷാജി, ബിനു സി.നായർ തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ്ബ് ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകി. ആയുർവേദം, ഹോമിയോപ്പതി മരുന്നുകൾ സൗജന്യമാ യി ക്യാമ്പിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.

Follow us on :

More in Related News