Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടക രചനാ ശില്പശാല സംഘടിപ്പിച്ചു.

01 Jul 2025 18:49 IST

santhosh sharma.v

Share News :

വൈക്കം: നാടക രചന, സംവിധാനം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് 

നാടക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളിത്തട്ട് എന്ന നാടക ശിൽപശാല സംഘടിപ്പിച്ചു. കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല നാടക് കോട്ടയം ജില്ലാ സെക്രട്ടറി കെ.എസ്.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. നാടക പഠന പദ്ധതിയുടെ വിശദമായ രൂപരേഖയും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് കെ. രമേശൻ വൈക്കം അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ജോസ് കല്ലറക്കൽ, നാടക രചന സങ്കേതങ്ങളെയും എഴുത്തിൻ്റെ വഴികളെയും നാടക സംവിധാന നിർവഹണത്തെക്കുറിച്ചും വിശദമായി ക്ലാസ് നയിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി. കെ അജയൻ, കോട്ടയം മേഖല പ്രസിഡൻ്റ് കെ. പി പ്രസാദ് , തലയോലപ്പറമ്പ് മേഖല സെക്രട്ടറി കെ. ജി ചന്ദ്രൻ , കടുത്തുരുത്തി മേഖല പ്രസിഡൻ്റ് കെ. എം വിജയൻ , എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ബാബു ജോസഫ്,

ബാബുരാജ് വട്ടക്കാട്ടിൽ, കടുത്തുരുത്തി മേഖലാ സെക്രട്ടറി ജോഷി ചാക്കോ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 പേർ ക്യാമ്പിൽ പങ്കെടുത്തു. വൈക്കം നാണപ്പൻ അവതരിപ്പിച്ച ഏകപാത്ര നാടകവും പ്രതിനിധികളുടെ നാടക പാട്ടുകളും ശില്പശാല മികവുറ്റതാക്കി. പരിശീലന പരിപാടിയുടെ വിവിധ ഘട്ടങ്ങൾ തുടർന്ന് നടക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

 

Follow us on :

More in Related News