Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ജേഴ്‌സി & ട്രോഫി പ്രകാശനം നടന്നു

30 Jan 2026 02:23 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: ഒമാനിലെ വടക്കൻ ബാത്തിനയിലെ, സോഹാർ, സഹം, കാബൂറ, ബുറൈമി പ്രദേശത്തെ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസൺ ജനുവരി 30 ആരംഭിച്ചു ഫെബ്രുവരി 6, 13 തീയതികളിലായി സോഹാറിൽ നടക്കും.

ആദ്യ സീസൺ ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റിയതോടെ രണ്ടാം സീസണിലേക്കു പുതിയ രണ്ട് ടീം കൂടി മത്സരിക്കാൻ ഒരുങ്ങി.

കേരളത്തിലെ എട്ട് ജില്ലകളുടെ പേരിലായി 8 ടീമുകളാണ് പങ്കെടുക്കുന്നത്. ഡിസംബർ മാസം കേരള പ്രീമിയർ ലീഗന്റെ കളിക്കാരുടെ ലേലം നടന്നിരുന്നു.

ജേഴ്‌സി ലോഞ്ചും ട്രോഫി പ്രകാശന ചടങ്ങും സോഹാറിലെ മലബാർ പാരിസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ നോർത്ത് ബാതിന ഏരിയയിലുള പ്രമുഖർ പങ്കെടുത്തു. അധ്യക്ഷൻ ഷബീർ മാളിയേക്കൽ, സ്വാഗതം ബിജു കാക്കപ്പോയിലും നന്ദി സിയാദ് ഉം നിർവഹിചച്ചു.

സ്പീക്കർ എ എൻ ഷംസീർ ടൂർണമെന്റിന് നൽകിയ ആശംസ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.

അസോസിയേറ്റ് സ്പോൺസർസ് ആയാ ബദ്ർ സമാ ഹോസ്പിറ്റൽ, മാവ ക്ലിനിക്, ടെക്സൽ സൊല്യൂഷൻ ന്റെ പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു.

സീസൺ 2 വൻ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് സംഘടക സമിതി അംഗങ്ങളായ ജിജു, ജിമ്മി, സഹീർ, പ്രസാദ്.എന്നിവർ.


റിപ്പോർട്" റഫീഖ് പറമ്പത്ത് / ഷാർഗി ഗംഗാധർ 

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News