Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം..

31 Jan 2026 22:48 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:അണ്ടത്തോട് അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം.ദേശീയപാതക്ക് സമീപം കാപ്പിരിക്കാട് സെന്ററിലെ കാട്ടുപുറത്ത് അൻവറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.അൻവറും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.ഇന്നലെ രാവിലെ അൻവറിന്റെ വീടും പറമ്പും നോക്കുന്ന തൊട്ടടുത്ത അയൽവാസി ലൈറ്റുകൾ ഓഫാക്കാനായി വന്നപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ച് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.അയൽവാസി അറിയിച്ചത് അനുസരിച്ച് വടക്കേക്കാട് പോലീസെത്തി പരിശോധിച്ചപ്പോൾ വീടിന്റെ ഉള്ളിൽ കയറി മോഷ്‌ടാക്കൾ അലമാര കുത്തിതുറന്ന് ഡ്രസ്സുകളും മറ്റും വലിച്ചിട്ട നിലയിലായിരുന്നു.വീട്ടിലെ നിരീക്ഷണ ക്യാമറകൾ ദിശ മാറ്റിയും,നശിപ്പിച്ച നിലയിലുമാണ് ഉള്ളത്.നിരീക്ഷണ ക്യാമറയും,ഡിവിആർ മോഷ്‌ടാക്കൾ കൊണ്ടുപോയി.

Follow us on :

More in Related News