Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

27 Jan 2026 01:47 IST

ENLIGHT MEDIA OMAN

Share News :

മസ്മാകറ്റ് : ഒനിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഡിപ്ലോമാറ്റിക് അഫേഴ്‌സ് ചാർജ് തവിഷി ബെഹൽ പാണ്ഡെ ഇന്ത്യൻ ദേശീയ പതാക ഉയർത്തി മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി എംബസി ഉദ്യോഗസ്ഥ‌ർ, സാമൂഹിക പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ റിപ്പബ്ലിക് ദിന സന്ദേശം തവിഷി ബെഹൽ പാണ്ഡെ വായിച്ചു.

പോർബന്ദറിൽ നിന്ന് മസ്കത്തിലേക്കുള്ള INSV കൗണ്ടിന്യയുടെ ചരിത്രപരമായ സമുദ്ര യാത്ര പൂർത്തിയാക്കിയ കമാൻഡർ ഹേമന്ത്, കമാൻഡർ വികാസ് ഷിയോരാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ ആലപിച്ച ദേശഭക്‌തി ഗാനം ചടങ്ങിന് കൊഴുപ്പേകി. ഒമാൻ്റെ വിവിധ ഭാഗങ്ങളിലെ ഇന്ത്യൻ സ്‌കൂളുകളിൽ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം, നൃത്തം തുടങ്ങി വിദ്യാർഥികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.

രക്ഷിതാക്കൾ, സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങി നിരവധി പേർ സ്കൂ‌ളുകളിലെ പരിപാടികളിൽ പങ്കെടുത്തു. വിദ്യാർഥികളുടെ വർണാഭമായ പരേഡുകളും മറ്റു റിപ്പബ്ലിക് ദിന പരിപാടികളും വീക്ഷിക്കാൻ നിരവധി ആളുകൾ സന്നിഹിതരായിരുന്നു.

Follow us on :

More in Related News