Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണു മരണപ്പെട്ടു

01 Feb 2026 13:05 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മലയാളി വിദ്യാർത്ഥി താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരണപ്പെട്ടു.

ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിൻ്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്.

ഒമാനിലെ മസ്കറ്റ്, വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബേസിൽ ജോർജ്.

വാദി കബീറിലെ അപാർട്ട്മെൻ്റ് കെട്ടിടത്തിലാണ് സംഭവം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News