Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകി

31 Jan 2026 21:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പെരുവ മുളക്കുളം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകി. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവഴിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്കാണ് വള്ളം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെഫി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ വൈക്കം മത്സ്യ ഭവനിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രശ്മി പി രാജൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. ആർ സജീവൻ, ജിതു കെ എം , കെ ജി ശശികല, അശ്വതി ശ്യാം, രജനി ഇ സി, മുൻ പഞ്ചായത്ത് അംഗം അരുൺ കെ ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒന്നാം വാർഡ് നിവാസികളായ ബാബു നീലകണ്ഠൻ, സലിൻ, അജിത്ത് എന്നിവർക്കാണ് വള്ളം ലഭിച്ചത്.




Follow us on :

More in Related News