Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2026 02:47 IST
Share News :
ദോഹ: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 78-ാമത് ചരമവാർഷിക ദിനമായ ജനുവരി 30 ഇൻകാസ് സെൻട്രൽ കമ്മിറ്റി രക്തസാക്ഷി ദിനമായി ആചരിച്ചു. ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ കെ.കെ. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി സന്ദേശങ്ങൾ തമസ്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ ഇത്തരം അനുസ്മരണങ്ങൾ വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പുതുതലമുറയെ ഗാന്ധിസത്തിൻ്റെ പ്രസക്തി പറഞ്ഞു മനസ്സിലാക്കുവാൻ നാമെല്ലാം ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇൻകാസ് ആക്ടിംഗ് പ്രസിഡൻ്റ് വി.എസ്. അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
ഇൻകാസ് മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, ഭാരവാഹികളായ ബഷീർ തൂവാരിക്കൽ, അൻവർ സാദത്ത്, അഷറഫ് നന്നംമുക്ക്, ഈപ്പൻ തോമസ്സ്, സിനിൽ ജോർജ്ജ്, സിജോ നിലമ്പൂർ, അസീസ് പുറായിൽ, അജത്ത് അബ്രഹാം, മുനീർ പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിന് മുന്നോടിയായി, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ് - ലേഡീസ് വിംഗ് ഭാരവാഹികളും ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും, ഷിബു സുകുമാൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.