Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റമസാന്‍: ഒമാന്‍ ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

28 Jan 2026 21:10 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: റമസാൻ മാസത്തിൽ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം.

പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്‌തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർ വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് മന്ത്രാലയം പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

വ്രതം ആരംഭിക്കുന്നതിന് മുമ്പ് നിർബന്ധമായും ഡോക്‌ടറെ കണ്ട് ആരോഗ്യനില പരിശോധിക്കണം. നോമ്പ് സമയത്തെ മരുന്നുകളുടെ സമയ ക്രമീകരണത്തെക്കുറിച്ച് ഡോക്ടറുമായി ആശയവിനിമയം നടത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം താഴുന്നത് ഒഴിവാക്കാൻ, കഠിനമായ വ്യായാമങ്ങൾ ഇഫ്താറിന് ശേഷമുള്ള സമയത്തേക്ക് മാറ്റിവെക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

അത്താഴത്തിനും ഇഫ്‌താറിനും ഇടയിലുള്ള സമയത്ത് ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം. ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകൾ പരിമിതപ്പെടുത്തണം. അത്താഴ ഭക്ഷണത്തിൽ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ആവശ്യത്തിന് പ്രോട്ടീൻ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു.

Follow us on :

More in Related News