Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സ്കൂൾ വേനൽ അവധി വെട്ടിക്കുറക്കൽ: രക്ഷിതാക്കൾ ഇന്ത്യൻ അംബാസ്സഡർക്ക് നിവേദനം നൽകി

31 Jan 2026 18:54 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ വേനൽ അവധി വെട്ടിക്കുറക്കാൻ ഡയറക്ടർ ബോർഡ് എടുത്ത തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസ്സർഡർക്കു നിവേദനം നൽകി.

 അവധി വെട്ടിച്ചുരുക്കിയ നടപടി മൂലം ജൂൺ , ജൂലൈ മാസത്തിലെ കടുത്ത ചൂടിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യ അവസ്ഥയെ ഉൾപ്പെടെ ബാധിക്കുന്നതാണ് ആരോഗ്യമേഖകളിൽ പ്രവർത്തിക്കുന്നവർ അഭിപ്രായെപ്പെട്ടിട്ടുണ്ട്. കുട്ടികളെയും, രക്ഷിതാക്കളെയും, അധ്യാപകരെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന പുതിയ തീരുമാനം ശാസ്ത്രീയമായ യാതൊരു പഠനങ്ങളും നടത്താതെയാണ് ഡയറക്ടർ ബോർഡ് കൈക്കൊണ്ടിരിക്കുന്നത്.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് തങ്ങളുടെ വാർഷിക അവധി തീരുമാനിക്കുന്നതിലും വലിയ പ്രതിസന്ധിയാണ് പുതിയ തീരുമാനം സൃഷ്ടിച്ചിരിക്കുന്നത്. സ്കൂൾ അവധി ചുരുങ്ങുന്നതുകൂലം നാട്ടിലേക്കുള്ള വിമാന ടിക്കറ്റിലും വലിയ വർധന ഉണ്ടാകാൻ സാധ്യതയുള്ളതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.  

വലിയ പ്രതിഷേധവും എതിർപ്പുമാണ് ബോർഡിൻറെ പുതിയ തീരുമാനത്തിനെതിരെ രക്ഷിതാക്കളുടെ ഇടയിൽ ഉയർന്നിരിക്കുന്നത്.

ഒമാനിൽ തന്നെ പ്രവർത്തിക്കുന്ന മറ്റു ചില ഇന്ത്യൻ സ്കൂളുകളിൽ വേനൽ അവധി വെട്ടിച്ചുരുക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പഠനങ്ങളോ ചർച്ചകളോ നടത്താതെ ഇത്തരം ഒരു വിചിത്ര തീരുമാനം ഡയറക്ടർ ബോർഡ് എടുത്തത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഇടയിൽ വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്.  

സ്കൂൾ അവധി വെട്ടിക്കുറക്കാനുള്ള ബോർഡിൻറെ പുതിയ തീരുമാനം പിൻവലിക്കാൻ ഇടപെടണമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസ്സർഡുമായി നടന്ന ചർച്ചയിൽ, രക്ഷിതാക്കൾ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ഒപ്പിട്ട നിവേദനവും അംബാസ്സഡർക്ക് കൈമാറി.

നിലവിലെ സാഹചര്യം പരിശോധിക്കുന്നതിനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി ഒരു അക്കാഡമിക് കമ്മിറ്റിയെ നിയോഗിക്കുക, പ്രസ്തുത കമ്മിറ്റിയിൽ അക്കാഡമിക് വിദഗ്ധർ, രക്ഷിതാക്കൾ , അധ്യാപക പ്രതിനിധികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ , ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ എന്നിവരെ ഉൾപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും അംബാസ്സർഡർക്കു മുൻപിൽ സമർപ്പിച്ച നിവേദനത്തിൽ രക്ഷിതാക്കൾ ഉന്നയിച്ചു.

രക്ഷിതാക്കളുടെ സംഘത്തിന് ദിനേശ് ബാബു, വി എം അരുൺ, ബിനു കേശവൻ, റിയാസ് കൊട്ടാപ്പുറത്ത്, മിഥുൻ മോഹൻ, സുബിൻ, നിസാർ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News