Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹാറിയൻസ് കല, ലമോദ സീസൺ 2 പോസ്റ്റർ പ്രകാശനം ചെയ്തു

27 Apr 2026 22:52 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: സൊഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ മെയ് 29 ന് വെള്ളിയാഴ്ച്ച ട്രിപ്പിൾ എ ഇവന്റു മായി ചേർന്ന് സുഹാർ അമീറാസ് പാലസ് ഹാളിൽ അരങ്ങേറുന്ന ലമോദ സീസൺ രണ്ടിന്റെ ജനറൽ ബോഡി രൂപീകരണവും പോസ്റ്റർ പ്രകാശനവും നടന്നു.

സോഹാർ മലബാർ പാരീസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു.

ശ്രീജേഷ് പാട്യം അധ്യക്ഷനായ ചടങ്ങിൽ ലുമോദ രണ്ടാം പതിപ്പിന്റെ പോസ്റ്റർ ബാത്തിന സൗഹൃദ വേദി സംഘാടകൻ തമ്പാൻ തളിപ്പറമ്പ, സോഹാർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അദ്ധ്യാപകൻ റോയ് പി വീട്ടിലിന് നൽകികൊണ്ട് നിർവഹിച്ചു. മുരളീകൃഷ്ണൻ, സുഷാം, രാഹുല്‍ മാധവ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.

കരോക്കെ ഗാനമേള, വിവിധ വിഭാഗങ്ങളിലായി ഫാഷൻഷോ, എക്സറ്റംബർ കൊറിയോഗ്രാഫി മത്സരങ്ങള്‍ എന്നിവ അരങ്ങേറും.

രാവിലെ 11 മണിക്ക് പരിപാടികൾ ആരംഭിക്കും. രാത്രി ഏഴുമണിക്ക് പ്രശസ്ത ഹാർമോണിസ്റ്റും സിനിമ സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു.

തമ്പാൻ തളിപ്പറമ്പ്, ഡോ. റോയ് പി വീട്ടില്‍, സജീഷ് ജീ ശങ്കർ, സിറാജ് തലശ്ശേരി, വാസുദേവൻ നായർ, റഫീഖ് പറമ്പത്ത്, ഹസിത, ലിൻസി, ഹാഷിഫ്, സുനിൽകുമാർ സി. കെ. എന്നിവർ സംസാരിച്ചു.

ലുലു സോഹാറിൽ വച്ച് നടന്ന ലമോദ ആദ്യ പതിപ്പ് വൻ വിജയമായിരുന്നു. ബിജു കാക്കപ്പൊയിൽ സ്വാഗതവും രാഹുൽ മാധവ് നന്ദിയും പറഞ്ഞു.

പ്രവേശനം സൗജന്യമായിരിക്കുമെന്നും റജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും 94743963, 79340275 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘടകർ അറിയിച്ചു.

Follow us on :

More in Related News