Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐഒസി സലാല ഇന്ത്യൻ സ്കൂൾ അധ്യാപകരെ ആദരിച്ചു

30 Mar 2026 02:58 IST

ENLIGHT MEDIA OMAN

Share News :

സലാല: ഐഒസി സലാല ഇന്ത്യൻ സ്കൂൾ അധ്യാപകരെ ആദരിച്ചു.

ദീർഘകാലമായി സലാലയിലെ ഇന്ത്യൻ സമൂഹത്തിനും വിദ്യാർത്ഥി സമൂഹത്തിനും വിലമതിക്കാനാവാത്ത സേവനം അനുഷ്ഠിച്ച് സലാലയിൽ നിന്ന് വിടപറയുന്ന ഇന്ത്യൻ സ്കൂൾ സലാലയിലെ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽമാരായ ശ്രീ വിപിൻദാസ് ശ്രീമതി അനീറ്റ എന്നിവരെ ഐഒസി സലാലയുടെ നേതൃത്വത്തിൽ ആദരിച്ചു.

സലാല മ്യൂസിക് ഹാളിൽ നടന്ന സ്നേഹാദര ചടങ്ങിൽ ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. നിഷ്താർ, ഡോ. അബൂബക്കർ സിദ്ധിഖ്, ഹരികുമാർ ഓച്ചിറ എന്നിവർ അവരുടെ സമർപ്പിത സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി ആശംസകൾ അർപ്പിച്ചു.

ഐഒസി പ്രവർത്തകരും നേതാക്കളും പങ്കെടുത്ത ചടങ്ങിൽ ഐ ഒ സി ട്രഷറർ സജീവ് ജോസഫ് നന്ദി രേഖപ്പെടുത്തി. സലാലയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യത്യസ്തവും ശ്രദ്ധേയവുമായ പരിപാടികൾ സംഘടിപ്പിച്ച് മുന്നേറുന്ന ഐഒസിയിൽ നിന്ന് ഇത്തരത്തിലുള്ള ആദരവ് ഏറ്റുവാങ്ങാൻ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും അതിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ശ്രീ വിപിൻദാസ് ശ്രീമതി അനീറ്റ എന്നിവർ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.

Follow us on :

More in Related News