Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 17:36 IST
Share News :
മസ്കറ്റ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സലാലയിലെ ഹംദാൻ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ സലാലയിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.
റമദാൻ മാസത്തിന്റെ സന്ദേശമായ സൗഹൃദവും സഹോദരത്വവും പങ്കുവെക്കുന്നതിനായി എല്ലാ വർഷവും ഐ ഒ സി വിപുലമായ രീതിയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിക്കാറുണ്ട് എന്ന് നേതാക്കൾ അറിയിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ സംസ്ഥാന ചാപ്റ്ററുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി, വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരെ ഒരുമിപ്പിച്ച സൗഹൃദ സംഗമമായി മാറി.
സലാലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും സംഘടനാ പ്രവർത്തകരും വിശിഷ്ട വ്യക്തികളും പങ്കെടുത്ത പരിപാടി പരസ്പര ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം വിളിച്ചോതി.
ലോക സമാധാനത്തിനായി മൗന പ്രാർത്ഥനയോടെ ആരംഭിച്ച ഇഫ്താർ സംഗമത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. നിഷ്താർ സ്വാഗതം പറഞ്ഞു. ഐ ഒ സി നാഷണൽ പ്രസിഡന്റ് സിയാ ഉൽ ഹഖ് ലാരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ സലാല പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ റമദാൻ സന്ദേശം നൽകി.
റവ്. ഫാദർ സിനു ചാക്കോ (സെന്റ് ജോൺസ് യാക്കോബായ പള്ളി, സലാല), ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി രഞ്ജിത് സിംഗ്, അബൂബക്കർ സിദ്ധിഖ്, ഡോ. വി. എസ്. സുനിൽ, ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് ബാലചന്ദ്രൻ, ഐ ഒ സി ബീഹാർ ചാപ്റ്റർ ഷിഹാബുദീൻ, ഐ ഒ സി കര്‍ണാടക ചാപ്റ്റർ ഷക്കീൽ, ഐ ഒ സി കേരള ചാപ്റ്റർ ട്രഷറർ സജീവ് ജോസഫ് എന്നിവർ റമദാൻ ആശംസകൾ നേർന്നു.
ഐ ഒ സി യുടെ വിവിധ സംസ്ഥാന ചാപ്റ്ററുകളിലെ നേതാക്കളും വനിതാ വിഭാഗം പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
ഐ ഒ സി കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്യാം മോഹൻ നന്ദി പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.