Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2026 15:32 IST
Share News :
മസ്‌ക്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരളാവിംഗിൻറെ ഈ വർഷത്തെ ഇഫ്താർ സംഗമം വെള്ളിയാഴ്ച്ച മാത്രയിലെ സബാലത്ത് ഹാളിൽ വെച്ച് നടന്നു.
ഒമാനിലെ പ്രമുഖ വ്യവസായിയും പൗര പ്രമുഖനുമായ പി മുഹമ്മദ് അലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത്, വൈസ് ചെയർമാൻ സുഹൈൽ ഖാൻ, കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി വി എസ് പ്രസാദ്, പ്രവീൺ പിന്റോ, മലയാളം വിംഗ് കൺവീനർ താജുദ്ദീൻ, എൻ എഫ് സി പ്രസിഡണ്ട് സുകുമാരൻനായർ, മലയാളം മിഷൻ ഒമാൻ പ്രസിഡൻറ് കെ സുനിൽകുമാർ, സെക്രട്ടറി അനുചന്ദ്രൻ, ഒമാനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ഷാജി സെബാസ്റ്റ്യൻ, സുധി പി ഇന്ത്യൻ സ്ക്കൂൾ ബോർഡ് അംഗങ്ങൾ, ഒമാനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങി ഒമാൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തിലേറെ പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
'മതേതര ഇഫ്താർ' എന്ന ആശയം ഒമാനിൽ ആദ്യമായി അവതരിപ്പിച്ചത് കേരളാവിംഗ് ആണെന്നും, രൂപീകരണ കാലം മുതൽക്കിങ്ങോട്ട് എല്ലാ വർഷവും സമൂഹത്തിൻറെ നാനാതുറകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട്
ഇഫ്താർ സംഗമം സംഘടിപ്പിച്ചു വരുന്നുണ്ടെന്നും കൺവീനർ അജയൻ പൊയ്യാറ പറഞ്ഞു. ഒരോ വർഷവും പങ്കാളിത്തം കൂടിവരുന്നതായാണ് കാണാറുള്ളതെന്നും, ഈ വർഷവും അഭൂതപൂർവ്വമായ ബഹുജനപങ്കാളിത്തമാണ് കാണാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൽനൂറ്റാണ്ടായി ഒമാനിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹികവും സാംസ്ക്കാരികവുമായ ഇടപെടൽ നടത്തി വരുന്ന പുരോഗമന സംഘടനയായ കേരളാവിംഗ് തുടർന്നും വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന പരിപാടികൾ സംഘടിപ്പിച്ചു മുന്നോട്ടു പോകുമെന്ന് മാനേജ്‌മെൻറ് കമ്മിറ്റി അംഗങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.