Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തിൽ മലയാളി ബാലൻ മരണപ്പെട്ടു

13 Feb 2026 01:34 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: വാഹനാപകടത്തിൽ മലയാളി ബാലൻ മരണപ്പെട്ടു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ രണ്ടര വയസ്സുള്ള അലൻ റൂമിയാണ് ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

പിതാവ് ഷറഫുദ്ദീൻ തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ്. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്.

ബുധനാഴ്ച‌ വൈകുന്നേരമാണ് കാർ തട്ടി അപകടം സംഭവിച്ചത്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്‌ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

Follow us on :

Tags:

More in Related News