Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയദശമി പൂജയും ലോക ജ്യോതിശ്ശാസ്ത്ര ദിനാചരണവും

26 Sep 2025 12:37 IST

NewsDelivery

Share News :

കോഴിക്കോട് : പണിക്കർ സർവ്വീസ് സൊസൈറ്റി ജ്യോതിഷ സഭയുടെ ആഭിമുഖ്യത്തിൽ. നവരാ ത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ലോകജ്യോതിശ്ശാസ്ത്ര ദിനാചരണംകൊല്ല വർഷം 1201 കന്നി 13-ാം തിയ്യതി 2025 സെപ്‌തംബർ 29-ാം തിയ്യതി തിങ്കളാഴ്‌ച രാവിലെ 10.30 മണിക്ക് കോഴിക്കോട് കേസരിഭവൻ ഭാരതീയ വിചാരകേന്ദ്രം ഹാളിൽ വെച്ച് PSS സംസ്ഥാന ചെയർമാൻ ശ്രീ. ബേപ്പൂർ ടി.കെ. മുരളീധരൻ പണിക്കർ ഉദ്ഘാടനം നിർവ്വ ഹിക്കുന്നു. ഭാരതീയ ജ്യോതിഷ വിചാര സംഘം (BMS) സംസ്ഥാന സെക്രട്ടറി ഡോ. എം. സുധീഷ് പണിക്കർ മുഖ്യ പ്രഭാഷണം നടത്തുന്ന, ചടങ്ങിൽ സമുദായത്തിലെ പ്രമു ഖർ സംസാരിക്കുന്നു.


ഭാരതീയ ദർശനങ്ങളിൽ ശക്തിസ്വരൂപിണിയായ ദേവിയുടെ പത്ത് ഭാവങ്ങളിൽ ആചരിക്കുന്ന ദശമിപൂജ, പുസ്‌തകം വെപ്പ് 1201 കന്നി 13ന് (2025 സെപ്‌തംബർ 29) തിങ്ക ളാഴ്ച‌ വൈകിട്ട് ദുർഗ്ഗഷ്‌മി പൂജയോടുകൂടി ആരംഭിച്ച് 2025 ഒക്ടോബർ 2ന് 1201 കുന്നി 16-ാം തിയ്യതി വ്യാഴാഴ്‌ച ദിവസം വിദ്യാരംഭവും നടത്തേണ്ടതാണ്.

എം.പി. വിജീഷ് പണിക്കർ, മൂലയിൽ മനോജ് കുമാർ, വി.എം. രാജാമണി,

ചെലവൂർ ഹരിദാസൻ പണിക്കർ, അനിൽ പണിക്കർ, ടി.കെ. വിദ്യാധരൻ പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News