Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേൾഡ് മലയാളി കൗൺസിൽ : പുതിയ ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

17 Jun 2025 08:54 IST

NewsDelivery

Share News :

തിരുവനന്തപുരം:വേൾഡ് മലയാളി കൗൺസിലിന്റെ

പുതിയ ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്ത്

പ്രവർത്തനം ആരംഭിച്ചു.


ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. പൂർവാധികം ശക്തിയോടെ ബാഹുവിൽ നടക്കുന്ന ബൈനിയൽ കോൺഫറൻസിന് മുൻപേ ഇങ്ങനെ ഒരു ഗ്ലോബൽ ഓഫീസ് ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്ലോബലായുളളവർ റീജിയണലായിട്ടുള്ളവർ പ്രൊവിൻസുകളിലുള്ളവർ ചാപ്റ്ററുകളിലുള്ളവർ എന്നിവരെയെല്ലാം ഏകോപിച്ചുകൊണ്ട് ബന്ധപ്പെടാനുള്ള അവസരം ഈ ഓഫീസിൽ ഉണ്ടെന്ന് ഗ്ലോബൽ പ്രസിഡന്റ് ബേബിമാത്യു സോമതീരം പറഞ്ഞു.

നമുക്ക് ഇവിടെയുള്ള മലയാളികൾക്കും, വിദേശ മലയാളികൾക്കും, വർക്കിംഗ് അവേഴ്സിൽ സജീവമായി ബന്ധപ്പെടാനും ഈ ഓഫീസ് ഉപകരിക്കുമെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി പറഞ്ഞു.വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരത്ത് ഒരു ഓഫീസ് തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും ബാഹുവിൽ നടക്കുന്ന ബൈനിയൽ കോൺഫറൻസിലൂടെ വരും വർഷങ്ങളിലേക്കുള്ള ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും

ഇന്ത്യ റീജൺ ചെയർമാനും മുൻ ഐഎഎസ് ഓഫീസറുമായ പി എച്ച് കുര്യൻ അഭിപ്രായപ്പെട്ടു.

ട്രാവൻകൂർ പ്രോവിൻസ് ചെയർമാൻ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹൻ, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടർ.അനിതാ മോഹൻ, തുടങ്ങിയവർ പ്രസംഗിച്ചു.

കൂടാതെ വിവിധ പ്രൊവിൻസുകളുടെയും ചാപ്റ്ററുകളുടെയും ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News