Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2025 07:02 IST
Share News :
പെരുമണ്ണ: കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണത്തിൽ കേരളത്തിലെ എല്ലാ തൊഴിൽമേഖലയും തകർന്നുവെന്ന് ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ പറഞ്ഞു. ഏറ്റവും കൂടുതൽ മഴ ലഭിച്ച കാലമായിട്ടും ഇടതുകാലത്ത് മൂന്ന്പ്രാവശ്യം കറന്റ് ചാർജ്ജ് വർദ്ധിപ്പിച്ച് ജനത്തെ ദുരിതത്തിലാക്കി, എന്നാൽ ജീവനക്കാരുടെ 6 ഗഡു ക്ഷാമബത്ത 20% നാളിതുവരെയായിട്ടും കൊടുത്തിട്ടില്ല. കെട്ടിട നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ക്ഷേമനിധി പണം വകമാറ്റിയ സർക്കാരിന് മാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുമണ്ണ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഫറോക്ക് ഡിവിഷൻ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവിഷൻ പ്രസിഡന്റ് പി. അലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സിബികുട്ടി ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സംഘടനാ വിശദീകരണം നടത്തി. യു.ഡി.ഇ.ഇ.എഫ് സംസ്ഥാന സെക്രട്ടറി അനിൽകുമാർ, ഭാരവാഹികളായ കെ. ദാമോദരൻ, ടി.വി.പി സുരേഷ് ബാബു നാദാപുരം, കെ.കെ രഞ്ജിത്ത്, അഷ്‌റഫ് കാരാട്, കെ.കെ രതീഷ്, സുനിൽ കക്കുഴി, എ.കെ ജയകൃഷ്‌ണൻ, ഷിജിത്ത് ചേളന്നൂർ, രാജേഷ് ചാലിയം, എൻ.വി സുദർശനൻ,അനിൽ പയമ്പ്ര, ടി. ശ്രീജിത്ത്, ഇർഷാദ് കെ, പി. രാജേഷ്, ടി.എം ഷാജി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.