Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീഞ്ചന്തക്ക് തിലകമായി റൈം സ്കൂൾ

11 Jun 2025 23:13 IST

Fardis AV

Share News :



കോഴിക്കോട്: നഗരത്തിലെ വിദ്യാകേന്ദ്രമായ മിഞ്ചന്തക്ക് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മിഞ്ചന്ത ഗവ. ഹയർസെക്കൻഡറി, ആർ.കെ മിഷൻ ഹയർ സെക്കൻഡറി, എൻ.എസ്.എസ് ഹയർസെക്കൻഡറി എന്നിവ കൂടാതെ പുതിയ വിദ്യാകേന്ദ്രം. മീഞ്ചന്ത മഹൽ ജുമാമസ്ജിദ് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിപ്പിക്കപ്പെട്ട റൈംസ് ഇംഗ്ലീഷ് സ്കൂൾ പുതിയ കാലത്തിൻറെ സാങ്കേതികതക്കൊപ്പമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശീതികരിച്ച ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസുകൾ, ഉന്നതപരിശിലനം നേടിയ അധ്യാപകർ എന്നിവയെല്ലാമാണ് റൈംസിനെ സവിശേഷമാക്കുന്നത്. കമാൽ വരദൂർ പുതിയ വിദ്യാകേന്ദ്രം ഉദ്ഘാടനം ചെയ്തു. മഹൽ പ്രസിഡണ്ട് മുഹമ്മദ് അർഷാദ് അധ്യക്ഷനായിരുന്നു.കൗൺസിലർമാരായ രമ്യാ സന്തോഷ്,ജയശീല, മുൻ കൗൺസിലർ ഷമീൽ തങ്ങൾ,മഹല്ല് സെക്രട്ടറി കെ.പി അഷറഫ്,ഡോ.ദിവാൻ, നൗഫൽ,സ്കൂൾ മാനേജർ മുഹമ്മദ് റിഷാദ്, ഫിറോസ്, അക്ബർ അലി സംസാരിച്ചു. ഹെഡ് മിസ്ട്രസ് റമിഷ സ്വാഗതവും മഹൽ വൈസ് പ്രസിഡണ്ട് നാസർ ഹാജി നന്ദിയും രേഖപ്പെടുത്തി.


ചിത്രം.

മീഞ്ചന്ത വട്ടക്കിണർ റൈംസ് ഇംഗ്ലീഷ് സ്കൂൾ ഉദ്ഘാടനം ചെയ്ത് കമാൽ വരദൂർ സംസാരിക്കുന്നു

Follow us on :

More in Related News