Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2026 13:39 IST
Share News :
കോഴിക്കോട്: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് ജനുവരി 8ന് തുടക്കമാകും. 8 മുതൽ 12 വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ഒരു ദിവസം മുൻപേ ജനുവരി 7 മുതൽ ഓഫർ ലഭ്യമാകും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകയാണ്. അന്താരാഷ്ട്രാ ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാകും. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം വിലക്കുറവിൽ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഈദിവസങ്ങളിൽ രാത്രി 12 മണി വരെ സെയിലും, മിഡ്നൈറ്റ് ഡീലും നടക്കും. ഒരു രൂപയിൽ തുടങ്ങുന്ന ലേലം വിളിയും വിൽപ്പനയുടെ ഭാഗമായി ഈ ദിവസങ്ങളിൽ നടക്കും.
പടം- അടിക്കുറിപ്പ്:-
കോഴിക്കോട് ലുലുമാളിൽ ആരംഭിക്കുന്ന ഫ്ലാറ്റ് 50 സെയിലിന്റെ ഡേറ്റ് അനൗൺസ്‌മെന്റ് ഫുട്ബോൾ താരം സി. കെ വിനീതും, നടൻ സുധീഷും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു, ലുലു മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ സമീപം.
Follow us on :
Tags:
More in Related News
Please select your location.