Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2025 07:48 IST
Share News :
തൃശൂർ : ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) അക്കൗണ്ടിംഗുമായും പാലനങ്ങളുമായും ബന്ധപ്പെട്ട ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ തൃശൂർ നഗരത്തിലെ ടാക്സ് ആൻഡ് അക്കൗണ്ടിംഗ് സമൂഹത്തിന്റെ ഗണ്യമായ സംഭാവനകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ഇന്ത്യയിലെ മുൻനിര ബിസിനസ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയറായ ടാലി സൊല്യൂഷൻസ്. ജിഎസ്ടിപികൾ, അക്കൗണ്ടന്റുമാർ, നികുതി അഭിഭാഷകർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരുടെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായി 'ടാക്സ് ആൻഡ് അക്കൗണ്ടിംഗ് ടൈറ്റൻസ്' എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു ടാലി സൊല്യൂഷൻസ്. തങ്ങളുടെ തൊഴിലിനോട് മാതൃകാപരമായ പ്രതിബദ്ധതയും സമർപ്പണവും പ്രകടിപ്പിച്ച തൃശൂരിൽ നിന്നുള്ള 11 വിശിഷ്ട പ്രൊഫഷണലുകളുടെ നേട്ടങ്ങൾ ചടങ്ങിൽ ആദരിക്കപ്പെട്ടു.
"തൃശ്ശൂരിലെ നികുതി, അക്കൗണ്ടിംഗ് സമൂഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനകളെ ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ അവർ കാട്ടിയ പ്രതിബദ്ധത, വെല്ലുവിളികളെ അതിജീവിക്കാനും ഇന്നത്തെ ചലനാത്മകമായ അന്തരീക്ഷത്തിൽ അഭിവൃദ്ധി പ്രാപിക്കാനും എംഎസ്എംഇകളെ ശാക്തീകരിക്കുന്നതിൽ നിർണായകമാണ്. ഞങ്ങളുടെ 'ടാക്സ് ആൻഡ് അക്കൗണ്ടിംഗ് ടൈറ്റൻസ് ‘ സംരംഭത്തിലൂടെ, വ്യക്തിഗത മികവിനെ മാത്രമല്ല, വ്യവസായത്തിലെ പുരോഗതിയെ നയിക്കുന്ന കൂട്ടായ പരിശ്രമത്തെയും ഞങ്ങൾ ആദരിക്കുന്നു. സാങ്കേതികവിദ്യ സ്വീകരിച്ചുകൊണ്ട് എല്ലാ ബിസിനസുകളും സുസ്ഥിര വളർച്ച നേടുകയും വേണ്ട കാര്യങ്ങൾ പാലിക്കുകയും ചെയ്യുന്ന ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രതിജ്ഞാബദ്ധരാണ്," സംരഭത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ടാലി സൊല്യൂഷൻസിന്റെ സൗത്ത് സോൺ ജനറൽ മാനേജർ അനിൽ ഭാർഗവൻ പറഞ്ഞു.
എംഎസ്എംഇകൾക്കായുള്ള അക്കൗണ്ടിംഗ്, നികുതി മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിനുള്ള ഈ സമൂഹത്തിന്റെ പ്രതിബദ്ധത ഈ പരിപാടി എടുത്തുകാണിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും പരിഹാരങ്ങളും ഉപയോഗപ്പെടുത്തുന്നതിലൂടെ വിവിധ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ പ്രൊഫഷണലുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ പ്രൊഫഷണലുകളുടെ സുസ്ഥിരമായ പരിശ്രമങ്ങളെ അംഗീകരിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ടാലിയുടെ അനൂപമമായ 'ടാക്സ് ആൻഡ് അക്കൗണ്ടിംഗ് ടൈറ്റൻസ്' സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിജിഎസ്ടി അസിസ്റ്റന്റ് ജോയിന്റ് കമ്മീഷണർ ശ്രീ. ശശിധരന്റെ സാന്നിധ്യത്തിൽ തൃശൂരിൽ നടന്ന പരിപാടിയിൽ വിജയികളെ ആദരിച്ചു.
അക്കൗണ്ടിംഗ് മെയ്സ്ട്രോ എന്ന വിഭാഗത്തിന് കീഴിലുള്ള വിജയികളെ സംരംഭം ആദരിച്ചു: 15 വർഷത്തിലേറെയായി കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കൊണ്ട് എംഎസ്‌എംഇകളെ വളരാൻ സഹായിച്ചു വന്ന അതികായരെയാണ് ഈ വിഭാഗത്തിൽ ആദരിച്ചത്. ടാക്സ് പ്ലാൻസിൽ നിന്നുള്ള അഡ്വ. ഉണ്ണികൃഷ്ണൻ, നോവസ് ടാക്സ് അഫയേഴ്‌സിൽ നിന്നുള്ള അഡ്വ. ഷാജു ഡേവിഡ്, നന്ദകുമാർ അസോസിയേറ്റ്സിൽ നിന്നുള്ള നന്ദകുമാർ, ചാണക്യ കോർപ്പറേറ്റ് സൊല്യൂഷൻസിൽ നിന്നുള്ള പ്രദീപ് കടവിൽ, ഷാ അസോസിയേറ്റ്സിൽ നിന്നുള്ള ഷാജൻ സി കൂള, റെക്കൺ ബുക്ക് കീപ്പേഴ്‌സിൽ നിന്നുള്ള അബ്ദുൾ ഷുക്കൂർ. സികെ എന്നിവർ വിജയികളിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ എമർജിംഗ് സ്റ്റാറിനെയും ആദരിച്ചു: 5 വർഷത്തിനുള്ളിൽ പ്രാക്ടീസ് ആരംഭിക്കുകയും വിപണി വിടവ് തിരിച്ചറിഞ്ഞ് അത് നികത്താൻ ഉപഭോക്താക്കളെ സഹായിച്ച പുതിയ തലമുറ-ജിഎസ്ടിപികളെ ആദരിച്ചു. ഈ വിഭാഗത്തിലെ വിജയികളിൽ പ്രജീഷ് കണ്ടേങ്കര ആൻഡ് കമ്പനിയിൽ നിന്നുള്ള പ്രജീഷ് കണ്ടേങ്കര, സിഡി ഷാജു ആൻഡ് കമ്പനിയിൽ നിന്നുള്ള ഷാജു ചരുവിൽ, ശ്രീജ അസോസിയേറ്റ്സിൽ നിന്നുള്ള സുചേത രാമചന്ദ്രൻ എന്നിവരും ഉൾപ്പെടുന്നു.
ടെക് ഇന്നൊവേറ്റർ എന്ന വിഭാഗത്തിന് കീഴിൽ ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ ചടുലത പുലർത്തുകയും മികച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്ന ജിഎസ്ടിപികളെ അംഗീകരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് & ടെക്‌നോളജിയിൽ നിന്നുള്ള ഡോ. ജോയ് പിഎഫ്, കെഎഫ് ഫ്രാൻസിസിൽ നിന്നുള്ള ഫ്രാൻസിസ് കെ എഫ് എന്നിവർ വിജയികളിൽ ഉൾപ്പെടുന്നു.
5,18,228 പേർക്ക് തൊഴിൽ ലഭിക്കുന്നതിന് കാരണമായിക്കൊണ്ട് കേരളത്തിൽ 2,43,435 എംഎസ്എംഇകൾ സ്ഥാപിതമായി. തൊഴിൽ സൃഷ്ടിക്കുന്ന എഞ്ചിനുകളായി കണക്കാക്കപ്പെടുന്ന എംഎസ്എംഇകൾ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഉപജീവന അവസരങ്ങളും നൽകുന്നു. വൈവിധ്യമാർന്ന വ്യവസായങ്ങളും സമൃദ്ധമായ വിഭവങ്ങളും ഉള്ളതിനാൽ കേരളവും സംസ്ഥാനത്തെ മറ്റ് മേഖലകളും ചെറുകിട, ഇടത്തരം സംരംഭങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. തൃശ്ശൂരിലെ ബിസിനസുകൾ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലും പാലന പ്രക്രിയകൾ ലളിതമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ജിഎസ്ടിപി സമൂഹവുമായി ചേർന്ന് ടാലി സൊല്യൂഷൻസ് നടത്തിയ പ്രവർത്തനങ്ങൾ. വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ മത്സരക്ഷമത നിലനിർത്താനും ഡിജിറ്റൽ യുഗത്തിന്റെ സങ്കീർണ്ണതകളെ മറികടക്കാനും ടാലി അവരെ സഹായിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.