Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2025 10:13 IST
Share News :
കാസര്‍ഗോഡ്: കെട്ടിട നിര്‍മാണ കരാറുകാരനായ എ.ആര്‍. മോഹനന്റെ 30 വര്‍ഷത്തെ സേവനപാരമ്പര്യത്തെ എസിസി സിമന്റ് അനുമോദിച്ചു. മൂന്നു ദശാബ്ദങ്ങളിലേറെയായി എസിസിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം പ്രദേശത്തെ ഏറ്റവും വിശ്വസ്ത കരാറുകാരില്‍ ഒരാളാണ്.
1986ല്‍ ഒരു പ്രാദേശിക കരാറുകാരന്റെ കീഴില്‍ തൊഴിലാളിയായിരുന്ന മോഹനന്‍, നിര്‍മാണത്തോടുള്ള ആത്മാര്‍ത്ഥമായ താത്പര്യം കൊണ്ട് 1989ല്‍ സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1995ല്‍ പ്രാദേശിക ഡീലറായ രാംനാഥ് ട്രേഡേഴ്‌സിലൂടെ എസിസി സിമന്റിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും സ്ഥിരതയും വിലയിരുത്തി തുടര്‍ന്നുള്ള എല്ലാ നിര്‍മാണ പദ്ധതികളിലും എസിസി സിമന്റ് മാത്രം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതുവരെ 500ലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ള മോഹനന്റെ സംഘത്തില്‍ എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, മേസ്തിരിമാര്‍, തൊഴിലാളികള്‍ ഉള്‍പ്പടെ 50ലധികം പേരാണുള്ളത്. എല്ലാ ആര്‍.സി.സി. (റീന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ്) പ്രവര്‍ത്തനങ്ങള്‍ക്കും എസിസി കോണ്‍ക്രീറ്റ് പ്ലസാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
'അതൂത് ബന്ധന്‍' ലോയല്‍റ്റി പദ്ധതിയിലൂടെ വര്‍ഷങ്ങളായി എസിസിയുമായി ശക്തമായ പങ്കാളിത്തം പുലര്‍ത്തുന്ന അദ്ദേഹം എസിസി നയിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അദ്ദേഹത്തിന്റെ നിര്‍മാണ സ്ഥലങ്ങളില്‍ എസിസി സൈറ്റ് സേവനങ്ങള്‍ നല്‍കുകയും 10 എ.സി.ടി. (എസിസി സര്‍ട്ടിഫൈഡ് ടെക്‌നോളജി) ബാനറുകളും നെയിം ബോര്‍ഡുകളും സ്ഥാപിക്കുകയും മെഡിക്ലെയിം ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള പിന്തുണകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
സിമന്റ് വിതരണക്കാര്‍ എന്നതിലുപരി തന്റെ പ്രൊഫഷണല്‍ വളര്‍ച്ചയുടെ എല്ലാ ഘ'ങ്ങളിലും ഒപ്പം നിന്ന വിശ്വസ്ത പങ്കാളിയാണ് എസിസിയെന്ന് മോഹനന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.