Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ആത്മഹത്യചെയ്യാൻ യുവാവിന്റെ കാർ റേസ്‌: പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

09 Nov 2026 09:22 IST

CN Remya

Share News :

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവാവിന്റെ ആത്മഹത്യാശ്രമത്തിനിടെ കാർ ഏഴ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോട്ടയം കോരുത്തോട് പനക്കച്ചിറ ഇല്ലിക്കളത്ത് രാജൻ(63) ആണ് മരിച്ചത്. നവംബർ ഒന്നിന് രാവിലെ ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി ചോറ്റി കവലയിലായിരുന്നു അപകടം. കൂട്ടിക്കൽ തേൻപുഴ സ്വദേശിയായ ഷാരോൺ(27) ഓടിച്ച കാർ അമിതവേഗത്തിൽ ഏഴ് വാഹനങ്ങളിൽ ഇടിപ്പിച്ചു. ആത്മഹത്യചെയ്യുക എന്ന ലക്ഷ്യത്തോടെ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണെന്ന് ഷാരോൺ പൊലീസിന്‌ മൊഴി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്‌. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു.

രാജനും കുടുംബാംഗങ്ങളും ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി ഏറ്റുമാനൂരിലേക്ക്‌ ഓട്ടോറിക്ഷയിൽ പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച ഓട്ടോയിൽ മറ്റുവാഹനങ്ങൾ വന്നിടിച്ച്‌ മറിയുകയായിരുന്നു. രാജന്റെ ഭാര്യ രമണി. മക്കൾ: രജിത, രഞ്‌ജു. മരുമകൻ: ബിജു രാജേഷ്. സംസ്‌കാരം തിങ്കളാഴ്ച.

Follow us on :

More in Related News