Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2026 19:46 IST
Share News :
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജേണലിസം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്ത് വേൾഡ് മലയാളി ഫെഡറേഷൻ (WMF). പ്രവാസികളുടെ നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.
നവംബർ 3ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറിന്റെ നേതൃത്വത്തിൽ ഒന്നരലക്ഷം രൂപയുടെ സ്കോളർഷിപ്പ് ചെക്ക് പ്രസ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി. മുഖ്യമന്ത്രി വി. ഡി. സതീശൻ വജ്രജൂബിലി ആഘോഷങ്ങളുടെയും ഫാമിലി മീറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ. ജെ. രത്നകുമാർ ഭദ്രദീപം കൊളുത്തി. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വജ്രജൂബിലി ഉപഹാരവും അദ്ദേഹത്തിന് സമ്മാനിച്ചു.
WMF ഗ്ലോബൽ ട്രഷറർ വി. എം. സിദ്ദിഖ്, ഗ്ലോബൽ ചാരിറ്റി ഫോറം കോർഡിനേറ്റർ റഫീഖ് മരക്കാർ, കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ടി. ബി. നാസർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രവാസികൾക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർദ്ധന ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജെ. രത്നകുമാർ മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം നൽകി. പ്രവാസികളുടെ ക്ഷേമവും ന്യായമായ ആവശ്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
മാധ്യമ രംഗത്തെ ഭാവി തലമുറയ്ക്ക് വിദ്യാഭ്യാസ പിന്തുണ നൽകുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ ഭരണനേതൃത്വത്തിന് മുന്നിലെത്തിക്കാനും WMF ഇടപെടൽ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.