Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2026 09:23 IST
Share News :
പീരുമേട് :മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും, മുണ്ടക്കയം എം.എം.ടി ഹോസ്പിറ്റലും സംയുക്തമായി 'ജീവജ്യോതി - പോൾ ബ്ലഡ്' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു..
സ്കൂൾ പ്രിൻസിപ്പൽ ഫാദർ സ്റ്റുജോ തെക്കുംകാട്ടിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ഡോക്ടർ സിസ്റ്റർ റിയാമോൾ ജോസഫ് രക്തദാന ക്യാമ്പിന്റെ സന്ദേശവും ആരോഗ്യ അവബോധ ക്ലാസും നയിച്ചു. എൻ.എസ്.എസ് പീരുമേട് ക്ലസ്റ്റർ കൺവീനർ . അബ്ബാസ് ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. ദേശീയ സേവന പദ്ധതിയുടെ ഔദ്യോഗിക ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിന് വോളണ്ടിയർമാർ നേതൃത്വം നൽകി. വിദ്യാർത്ഥികളും അധ്യാപകരുൾപ്പെടെ നിരവധി പേർ രക്തദാന ക്യാമ്പിൽ സജീവമായി പങ്കെടുത്തു.
Follow us on :
More in Related News
Please select your location.