Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കും; കേരളത്തിൽ ഇന്ന് മുതൽ പരിശോധന, ആദ്യഘട്ടത്തിൽ നാല് ജില്ലകൾ

09 Nov 2026 07:33 IST

NewsDelivery

Share News :

കോഴിക്കോട്: പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാൻ സംസ്ഥാനത്ത് ഇന്ന് മുതൽ പരിശോധന ആരംഭിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടത്തുന്നത്. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.

പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം എത്തിക്കുന്ന ടാങ്കർ വാഹനങ്ങളിൽനിന്നും പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കും. ഓരോ സ്ഥലത്തുനിന്നും ഒരു ലിറ്റർ വീതമുള്ള ആറു സാമ്പിളുകളാണ് ശേഖരിക്കുക. ഇതിൽ രണ്ടെണ്ണം പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയക്കും. രണ്ടെണ്ണം സീൽ ചെയ്ത് ബന്ധപ്പെട്ട പെട്രോൾ പമ്പിലും ശേഷിക്കുന്ന രണ്ടെണ്ണം സിവിൽ സപ്ലൈസ് ഗോഡൗണിലും സൂക്ഷിക്കും.

കർണാടകയിൽ വിതരണം ചെയ്ത പെട്രോളിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാജ്യത്ത് വിഷയം ചർച്ചയായത്. സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ രാഷ്ട്രീയ കക്ഷികളും തയ്യാറെടുക്കുന്നുണ്ട്.

Follow us on :

More in Related News