Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2026 16:14 IST
Share News :
മസ്കറ്റ്: കോട്ടയം ചെങ്കളം സൗത്ത് സ്വദേശി അൽമാസ് മൻസിലിൽ കൊത്തമനശ്ശേരിൽ പരീത് കുട്ടിയുടെ മകൻ സിയാദ് കെ.പി. (48) ഒമാനിൽ നിര്യാതനായി. ഇന്ന് രാവിലെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
25 വർഷത്തോളമായി ഒമാനിലെ മുസന്നയിൽ ബിസിനസ് നടത്തി വരികയായിരുന്നു സിയാദ്.
മാതാവ്: ആയിഷ. ഭാര്യ: റസീന സിയാദ്. മക്കൾ: അൽസാബിത്, അൽഹംദാൻ.
മസ്കറ്റിലെ കൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ എംബാമിംഗ് നടപടികളും മയ്യത്ത് നമസ്കാരവും ഇന്ന് (നവംബർ 9) വൈകിട്ട് 7 മണിക്ക് കൗള ആശുപത്രിയിൽ നടക്കും. മൃതദേഹം കാണാൻ ആഗ്രഹിക്കുന്നവർ വൈകിട്ട് 7 മണിക്ക് ആശുപത്രി മോർച്ചറിക്ക് സമീപം എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മസ്കറ്റ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.