Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എക്സറെ യൂണിറ്റിന്റെയും ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിട്രി അനലൈസറിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് പ്രസിഡന്റ് ബിന്ദു സന്തോഷ്

09 Nov 2026 15:57 IST

PEERMADE NEWS

Share News :

പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന പീരുമേട് താലൂക്ക്ആശുപത്രിയിൽ നിർമാണം പൂർത്തിയായ എക്സറെ യൂണിറ്റിന്റെയും ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിട്രി അനലൈസറിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ,വൈസ് പ്രസിഡന്റ് ജോൺ പി തോമസ് , ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വനിത മുരുകൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


തോട്ടം തൊഴിലാളികളും നിർധനരായ നിരവധി സാധാരണക്കാരും അതിവസിക്കുന്ന പീരുമേട്ടിൽ എക്സറേ യൂണിറ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. അഴുത ബ്ലോക് പഞ്ചായത്ത് വികസന രംഗത്ത് ഒന്നാം പരിഗണന നൽകിയിരിക്കുന്നത് പീരുമേട് താലൂക്ക് ആശുപത്രിയും വണ്ടി പെരിയാർ സാമൂഹീക ആരോഗ്യ കേന്ദ്രത്തിനുമാണ്. താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ നിർമാണ ജോലി പുരോഗമിച്ചു വരുന്നു. പൊതു മേഖല സ്ഥാപനമായ എച്ച്.എൽ.എൽ ന്റെ സഹകരണത്തോടെ സി.ടി. സ്കാൻ, അമൃത ഫാർമസി , എന്നിവയുടെ പ്രവർത്തനം ആരംഭിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് , കാർഡിയോ ഡോക്ടർ മാരുടെ തസ്തിക സൃഷ്ടിക്കും. കാത്ത് ലാബ് ആരംഭിക്കും. പോസ്റ്റ് മോർട്ടം സംവിധനം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.


വ്യാഴാഴ്ച രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കറുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ യൂണിറ്റുകളുടെ ഉദ്ഘാടനം അഡ്വ.സിറിയക് തോമസ് എം.എൽ.എ. നിർവഹിക്കും. ജന പ്രതിനിധികൾ വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ബ്ലോക് പഞ്ചായത്ത് ജനപ്രതിനിധികളായ നൗഷാദ് വെംബ്ലി, നിക്സൺ ജോർജ്, ജി. മഹേന്ദ്രൻ, പിഎഅബ്ദൂർ റഷീദ് ,.ബിനോയ് കുര്യൻ,അനിത സന്തോഷ് , കെ.കെ. ജീവമോൾ, കെ.ബി. ഷെമീന എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News