Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 18:14 IST
Share News :
ചാവക്കാട്:പാലയൂർ സെൻ്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു.തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തീർത്ഥകേന്ദ്രത്തിൽ നടന്ന ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.ശേഷം നടന്ന ചടങ്ങിൽ കുരുന്നുകൾക്ക് "ഈശോ മിശിഹാ" എന്ന ആദ്യാക്ഷരം കുറിച്ചുകൊടുത്തു.പന്തക്കോസ്ത തിരുനാൾ ഈസ്റ്ററിന് 50 ദിവസം കഴിഞ്ഞ് ആഘോഷിക്കുന്ന ദിവസമാണ്.തീർത്ഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ,സഹവികാരി റവ.ഫാ.നിതിൻ താഴത്ത് എന്നിവർ സന്നിഹിതരായി.പാലയൂർ മാതൃവേദിയാണ് ചടങ്ങിന് നേതൃത്വം നൽകിയത്.നിരവധി കുരുന്നുകൾ എഴുത്തിനിരുത്ത് ചടങ്ങിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.