Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 19:53 IST
Share News :
തലയോലപ്പറമ്പ്: നാടക് (നെറ്റ്വർക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്റ്റിവിസ്റ്റ് കേരള) തലയോലപ്പറമ്പ് മേഖലാ ലോക നാടക ദിനം ആഘോഷിച്ചു. തലയോലപ്പറമ്പ് കെ.ആർ.ഓഡിറ്റോറിയത്തിന് സമീപം പാർക്കിൽ നടന്ന ആഘോഷ പരിപാടി നാടക് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി.കെ അജയൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡൻ്റ് കല മങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ് മാടശ്ശേരി, കെ.പി.എ.സി ജയശ്രീ, കെ.ജി.ചന്ദ്രൻ, ശിവപ്രസാദ് പെരുവ, എം.ജി ശ്രീകാന്ത്, ബി.സി.മേനോൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൻ .എൻ.പിള്ളയുടെ ഇൻ്റർവ്യൂ എന്ന നാടക വായനയും ചർച്ചയും നടത്തി.
Follow us on :
Tags:
More in Related News
Please select your location.