Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 14:02 IST
Share News :
മുംബൈ: വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഉദ്ഘാടനം ചെയ്തു. ജൂൺ 14-ന് നവി മുംബൈയിലെ കൺട്രി ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുൻ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഉദ്ഘാടനം ചെയ്തു.
ഡോ. ഉമ്മൻ ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന ഈ സമ്മേളനത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രതിനിധികളും വിവിധ സാമൂഹിക, വ്യവസായ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ, ഗ്ലോബൽ ട്രഷറർ ടോം ജേക്കബ്, സിഡ്കോ ചീഫ് ജനറൽ മാനേജർ ഗീത പിള്ള, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂളൻ, ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം റിജിൻ ചാലപ്പുറം എന്നിവർ ചടങ്ങിലെ പ്രധാന അതിഥികളായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രതിനിധികളായ ഷിജോ തയ്യിൽ (ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ), ഏലിയാസ് ഐസക് (പ്രവാസി ക്ഷേമ കോഓർഡിനേറ്റർ), വേൾഡ് മലയാളി ഫെഡറേഷൻ ഏഷ്യ റീജിയൺ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ്, വേൾഡ് മലയാളി ഫെഡറേഷൻ ഇന്ത്യ നാഷണൽ കോഓർഡിനേറ്റർ ഫ്രാൻസ് മുണ്ടാടൻ, പ്രസിഡന്റ് ജോബി എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
പുതുതായി രൂപീകരിച്ച 34 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഡോ. റോയ് ജോൺ മാത്യു പ്രസിഡന്റായും ഡൊമിനിക് പോൾ സെക്രട്ടറിയായും ചുമതലയേറ്റു. ഡോ. ഉമ്മൻ ഡേവിഡിനെ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ മഹാരാഷ്ട്രയുടെ പാട്രൺ ആയി നിയമിച്ചു.
പ്രവാസി ക്ഷേമം, സംരംഭകത്വം, യുവജന ശാക്തീകരണം, സാംസ്കാരിക സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പദ്ധതികളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് സാമൂഹിക ഇടപെടലുകൾക്ക് നേതൃത്വം നൽകുക എന്നതാണ് പുതിയ കൗൺസിലിന്റെ പ്രധാന ലക്ഷ്യം. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിൽ കൂടുതൽ വ്യാപിപ്പിക്കാനും ഈ പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നു. ഗ്ലോബൽ നേതൃത്വവുമായി ചേർന്ന് സാമൂഹിക സേവന രംഗത്തും പ്രവാസി മലയാളി വികസന പ്രവർത്തനങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് നേതാക്കൾ ഉറപ്പുനൽകി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.