Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2026 13:18 IST
Share News :
കടുത്തുരുത്തി: സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും മാതൃകയായി കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾ
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഹരിത കർമ്മസേനാംഗങ്ങളായ ഷീബയും ജിജിയും ചേർന്ന് ബിന്ദു മന്മഥന്റെ (അഞ്ജു ഭവൻ) വീട്ടിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യത്തിൽ നിന്നാണ് സ്വർണമോതിരം ലഭിച്ചത്. മാലിന്യശേഖരണത്തിനിടെ ലഭിച്ച മോതിരം ഇരുവരും ഉത്തരവാദിത്വത്തോടെ ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു.
വാർഡ് മെമ്പർ അനിൽകുമാറിന്റെ സാന്നിധ്യത്തിൽ സ്വർണമോതിരം ഉടമയ്ക്ക് കൈമാറി. വിലപിടിപ്പുള്ള വസ്തു ലഭിച്ചിട്ടും അത് സ്വന്തം കൈവശം സൂക്ഷിക്കാതെ ഉടമയ്ക്ക് തിരികെ നൽകാനുള്ള ഹരിത കർമ്മസേനാംഗങ്ങളുടെ സത്യസന്ധതയും മാതൃകാപരമായ പ്രവർത്തനവും ഏറെ അഭിനന്ദനാർഹമാണ്.
മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ നാടിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെയും മാനവിക മൂല്യങ്ങളുടെയും ഉത്തമ മാതൃകയായി മാറുകയാണ് ഷീബയും ജിജിയും. ഇവരുടെ പ്രവർത്തനം ഹരിത കർമ്മസേനയ്ക്ക് അഭിമാനവും സമൂഹത്തിന് പ്രചോദനവുമാണ്.
Follow us on :
Tags:
More in Related News
Please select your location.