Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2025 19:05 IST
Share News :
ചാവക്കാട്:ലോക ഹൃദയദിനത്തോടനുബന്ധിച്ച് ചാവക്കാട് ബീച്ച് ലവേഴ്സ് ഹയാത്ത് ആശുപതിയുമായി സഹകരിച്ച് ബ്ലാങ്ങാട് ബീച്ചിൽ കൂട്ടയോട്ടം,ആരോഗ്യ ബോധവൽക്കരണ ക്ലാസ്,പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന,ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുത്തൻ കടപ്പുറം വരെ നടത്തിയ കൂട്ടയോട്ടം ബ്രിഗേഡിയർ എൻ.എ.സുബ്രഹ്മണ്യൻ(റിട്ടയേർഡ്)ഫ്ലാഗ് ഓഫ് ചെയ്തു.ഹൃദയാരോഗ്യം സംരക്ഷണം എന്ന വിഷയത്തിൽ ഡോ.സൗജാദ് മുഹമ്മദും,മാനസികാരോഗ്യവും വായമവും എന്ന വിഷയത്തിൽ സുലൈമാൻ അസ്ഹരിയും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി.ബീച്ച് ലവേഴ്സ് കോഡിനേറ്റർ നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ഹയാത്ത് ആശപത്രി മാനേജർ മുഹമ്മദ് ഷാക്കിർ,നഴ്സിംഗ് സൂപ്രണ്ട് അജിത ദേവി,ബീച്ച് ലവേഴ്സ് നേതാക്കളായ അബ്ദുൽ മനാഫ്,കെ.വി.ഷാനവാസ്,ഉമ്മർ കരിപ്പായിൽ,ഷാജഹാൻ,ഹുസൈൻ,അക്ബർ,സുധീർ പുന്ന,ഹസ്സൻ സേട്ടു,സലാം മുതുവട്ടൂർ,മൊയിനുദ്ദീൻ,അഷ്റഫ്,സലീം ഹാജി,ഷറഫുദ്ദീൻ,ഫിറോസ്,ബിജു,അലിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.