Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2026 18:42 IST
Share News :
ചാവക്കാട്:ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റി ചാവക്കാട് നഗരസഭ. കായികപ്രേമികൾക്ക് ഒത്തുകൂടി മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ ബിഗ് സ്ക്രീൻ പ്രദർശനം ഒരുങ്ങുന്നു.ചാവക്കാട് ഏനമാവ് റോഡിൽ പീപ്പിൾസ് ഫേബ്രിക്സിന് മുൻവശത്തുള്ള അൽ ഹദീർ കെട്ടിടത്തിലാണ് കായിക പ്രേമികൾക്കായി വലിയ സ്‌ക്രീൻ സ്ഥാപിച്ചിട്ടുള്ളത്.ലോകകപ്പ് ഡി.ജെ വൈബും ആഘോഷങ്ങളും ലോകകപ്പ് മാമാങ്കത്തിന് കൂടുതൽ മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്.ഇതിന്റെ ഭാഗമായി വ്യാഴാഴ്ച്ച വൈകീട്ട് 5 മണിക്ക് ചാവക്കാട് ബസ് സ്റ്റാൻഡ് ചത്വരത്തിൽ വെച്ച് പ്രത്യേക 'ലോകകപ്പ് ഡി.ജെ വൈബ്' സംഘടിപ്പിക്കും.ഫുട്ബോൾ ലഹരി നഗരത്തിലേക്ക് എത്തിക്കുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.ബിഗ് സ്‌ക്രീൻ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിക്കും.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിക്കും.മത്സരങ്ങൾ കാണാൻ എത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി ആകർഷകമായ ഫിഫ വേൾഡ് കപ്പ് സമ്മാന പെരുമഴയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.ഡോ.ഷൗജദ് മുഹമ്മദ്,ലിസൻ എന്നിവരാണ് ഈ സമ്മാന പദ്ധതി സ്പോൺസർ ചെയ്യുന്നത്.നാട്ടിലെ മുഴുവൻ ഫുട്ബോൾ ആരാധകരെയും കായിക പ്രേമികളെയും ഈ വലിയ ഫുട്ബോൾ മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി നഗരസഭ അധികൃതരും സംഘാടകരും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.