Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 21:21 IST
Share News :
ചാവക്കാട്:സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് മെയ് 15 മുതൽ ജൂൺ 15 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുവാൻ തീരുമാനിച്ചു.ചാവക്കാട് മലബാർ സ്ലൈസസിൽ ചേർന്ന പ്രവർത്തക യോഗം സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി.തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഹകീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ ആമുഖഭാഷണം നിർവഹിച്ചു.സി.എം.ജനീഷ്,രാജൻമാക്കൽ,സുഭാഷ് പൂക്കാട്ട്,ടി.പി.അബ്ദുൽ കരീം,സി.എം.മുജീബ്,പി.പി.അബൂബക്കർ,റഹീം മണത്തല,യഹിയ മുത്തമാവ്,ആർ.യു.അൽത്താഫ്,ഷബീർ ശോഭ ഡിജിമാക്സ് തുടങ്ങിയവർ സംസാരിച്ചു.നിലവിലെ ഭാരവാഹികൾ കൂടാതെ ടി.പി.അബ്ദുൽ കരീമിനെ വൈസ് പ്രസിഡന്റായും,ആർ.യു.അൽതാഫിനെ ജോയിന്റ് സെക്രട്ടറിയായും,ഷെബീർ ശോഭ ഡിജിമാക്സിനെ അസിസ്റ്റൻ്റ് ട്രഷറരായും,ആർ.വി.അബ്ദുൽ റഹ്മാനെ ഓഡിറ്ററായും യോഗം തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.