Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2025 16:09 IST
Share News :
ചാവക്കാട്:നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ചാവക്കാട് സെൻ്ററിൽ സ്വാതന്ത്ര്യ ദിനാഘോഷവും,മധുര വിതരണവും നടത്തി.സാഹിത്യകാരനും,മൂത്തകുന്നം എസ്.എൻ.എം.ട്രെയിനിങ് കോളെജ് അദ്ധ്യാപകനുമായ ഡോ.കെ.എസ്.കൃഷ്ണകുമാർ
ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.കെ.ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു.ഭാരതത്തിന് സ്വാതന്ത്ര്യം നേടി തന്നതിൽ പങ്കുവഹിച്ച ഓരോരുത്തരെയും ഓർക്കുക എന്ന ഓർമ്മയുടെ വിസ്തൃതിയാണ് നമുക്ക് ആവശ്യമെന്നും സവിശേഷമായ പരാമർശം ആവശ്യമുള്ള പലരെയും നാം ഓർക്കാത പോകുന്നത് സ്വാതന്ത്ര്യത്തിൻ്റെ അന്തഃസത്തക്കെതിരാണെന്നും ഡോ.കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.മാറ്റങ്ങളുടെയും,തിരുത്തലുകളുടെയും അനിവാര്യതയും സ്വാതന്ത്ര്യദിനത്തിലെ പ്രധാന സന്ദേശമാണെന്നും ഡോ.കൃഷ്ണകുമാർ പറഞ്ഞു.ഡോ.റിസ്‌വാന ഷാഹുൽ,ഫിറോസ് പി.തൈപ്പറമ്പിൽ,രാജൻ മാക്കൽ,ഷെരീഫ് ഹാജി,ഇൽയാസ് ബാവു,നൗഷാദ് തെക്കുംപുറം,യഹ്‌യ മുത്തമ്മാവ് എന്നിവർ ആശംസകൾ നേർന്നു.സി.എം.മുജീബ്,സി.എം.ജെനീഷ്,വി.സി.കെ.ഷാഹുൽ,സുഭാഷ് പൂക്കാട്ടിൽ,അബൂബക്കർ ഒരുമനയൂർ,റഹീം മണത്തല,ഷെബീർ ഡിജിമാക്സ്,എച്ച്.എസ്.നാസർ,അനീഷ് പാലയൂർ,ജമാൽ തായരത്ത്,റിഷി ലാസർ,നാസർ വഞ്ചിക്കടവ്,കെ.എസ്.സന്ദീപ്,ഷിഹാബ് മണത്തല,ജമാൽ ഇമ്പാർക്,സി.എം.അഷറഫ്,കെ.പി.അഷറഫ്,അബ്ദുൽ ഖാദർ,ഷെഹിർ,പി.പി.അബൂബക്കർ കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.