Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജല പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

27 Feb 2025 20:11 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കൊണ്ടോട്ടി യൂണിറ്റും സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭയിലെ മുഴുവൻ ഹോട്ടൽ, ബേക്കറി, കൂൾബാർ, ചായക്കട,കാറ്ററിങ് യൂണിറ്റ് ഭക്ഷണവിതരണ മേഖലയുമായി ബന്ധപ്പെട്ടുള്ളവർക്ക് വേണ്ടി ജല പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഷ്റഫ് മടാൻ നിർവഹിച്ചു.ചടങ്ങിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മാരായ അനിൽ,അഭിലാഷ് എന്നിവർ സംബന്ധിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നൗഷാദ് ഡേ നൈറ്റ്‌, യൂണിറ്റ് പ്രസിഡന്റ് റഫീഖ് കേക്ക് സ്റ്റുഡിയോ,യൂണിറ്റ് സെക്രട്ടറി സാബു കെഎൽ 84, യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ ഫൈസൽ എ വൺ, മർഹബ ബാബു, മുനവ്വിർ ഹാപ്പി ബേക്സ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


ഫോട്ടോ :കൊണ്ടോട്ടി നഗരസഭയിലെ ഭക്ഷണവിതരണ യൂണിറ്റിന് വേണ്ടി നഗരസഭയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കൊണ്ടോട്ടി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജല പരിശോധനാ ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഷ്റഫ് മടാൻ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News