Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 19:57 IST
Share News :
കോട്ടക്കൽ : ചെട്ടിയാൻ കിണർ ജി.വി.എച്ച്. എസ്. സ്കൂളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. തിരൂരങ്ങാടി എം.എൽ.എ പി.എം. എ സമീർ ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികളുമായി നടത്തിയ അഭിമുഖം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. ചടങ്ങിൽ പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സി സാഹിറ അധ്യക്ഷത വഹിച്ചു.
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ് ചീമാടൻ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സൈതലവി തൊട്ടിയിൽ, വാർഡ് മെംബർ ബഷീർ. പി.കെ , ഹയർ സെക്കണ്ടറി വിഭാഗം ജില്ല കോർഡിനേറ്റർ ഒ. ഷൗത്ത്അലി,
പി.ടി എ പ്രസിഡന്റ് ഹാജറ പോക്കാട്ട്, എസ്.എം.സി ചെയർമാൻ പത്മനാഭൻ കെ.പി , പി ടി എ വൈസ് പ്രസിഡന്റ് എം.സി മാലിക്ക്, എസ്. എം.സി വൈസ് പ്രസിഡന്റ് സുധികുമാർ ,എച്ച്. എം. ഇൻ ചാർജ്ജ് റസീന. എം, സദൻ പതിയിൽ , എം. മുസ്ഥഫ, അംബിക എം.ആർ എന്നിവർ സംബന്ധിച്ചു.
പ്രിൻസിപ്പാൾ കവിത വി.ആർ സ്വാഗതവും, വിഎച്ച്. എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ റസീന ബീവി സി.ഇ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.